Type Here to Get Search Results !

Bottom Ad

ഖാസി കേസ്: കുടുംബത്തിന്റെ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാറും ഉറച്ചുനില്‍ക്കും: പിണറായി

തിരുവനന്തപുരം (www.evisionnews.in): ചെമ്പരിക്ക -മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഘാതകരെ കണ്ടെത്താനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമരം തുടരുന്ന സാഹചര്യത്തില്‍ ഖാസിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 

ഖാസിയുടെ കുടുംബാംഗങ്ങളോടും സമരസമിതിയോടും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും നിലപാടും അറിയിക്കാന്‍ കാസര്‍കോട് ജില്ലക്കാരന്‍ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കുടുംബക്കാരുമായും സമരസമിതി ഭാരവാഹികളുമായി ചര്‍ച്ചനടത്താന്‍ മന്ത്രിയെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എന്നിവര്‍ അവതരിപ്പിച്ച സബ്മിഷന് ബുധനാഴ്ച നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ ഘാതകരെ കണ്ടെത്താന്‍ വൈകുന്തോറും ഖാസിയുടെ നാട്ടിലും അനുയായികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ട് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു.


Keywords: Kasaragod-news-qasi-case-kerala-kasaragod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad