Type Here to Get Search Results !

Bottom Ad

ഒളിമ്പിക് ദിനം: കൂട്ടയോട്ടം നടത്തി

കാസര്‍കോട് (www.evisionnews.in): അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും കൂട്ടയോട്ടം നടത്തി. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം ജില്ലാ കലക്ടര്‍ ഇ. ദേവിദാസന്‍ പുതിയബസ്റ്റാന്റ് പരിസരത്ത് ഫഌഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസത്ത് സമാപിച്ചു. 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോ. ജില്ലാ സെക്രട്ടറി സി.എ അബ്ദുല്‍ അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാറൂഖ് ആസ്മി, ധനേഷ് കുമാര്‍, ശിവദാസന്‍, ഗംഗാധരന്‍ എന്നിവര്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad