Type Here to Get Search Results !

Bottom Ad

അടുത്തടുത്ത വീടുകളിലെ ഉറ്റസൂഹൃത്തുക്കള്‍ ഒരേ ദിവസം മരിച്ചു

വിദ്യാനഗര്‍ (www.evisionnews.in): ഉറ്റസുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു. കോപ്പ സ്വദേശികളും അയല്‍വാസികളുമായ അബ്ബാസ് മുസ്ലിയാര്‍ (70), ഹസൈനാര്‍ (72) എന്നിവരാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. 

അബ്ബാസ് മുസ്ലിയാര്‍ കോപ്പയില്‍ 25 വര്‍ഷക്കാലം ഖത്തീബായി സേവനം ചെയ്തിരുന്നു. അതിന് ശേഷം എരിയപ്പാടി ജുമാഅത്ത് പളളിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഖദീജയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമുണ്ട്. ഉമ്മലിമ്മയാണ് ഹസൈനാറിന്റെ ഭാര്യ. മക്കളില്ല. അബ്ബാസ് മുസ്ലിയാരുടെ മയ്യത്ത് ആലംപാടി ജുമാമസ്ജിദ് അങ്കണത്തിലും ഹസൈനാറിന്റെ മയ്യത്ത് കോപ്പ മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ പരിസരത്തും ഖബറടക്കം ചെയ്തു.


Keywords: Kasaragod-news-alambadi-news-koppa-obit

Post a Comment

0 Comments

Top Post Ad

Below Post Ad