Type Here to Get Search Results !

Bottom Ad

വിനായക ബാലിഗ വധക്കേസ്: മുഖ്യപ്രതി നരേഷ് പിടിയില്‍?

മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും നമോബ്രിഗേഡിന്റെ സ്ഥാപകനുമായ നഗരത്തിലെ പ്രമുഖ വ്യാപാരി നരേഷ് ഷേണായിയെ പോലീസ് പിടികൂടിയതായി അഭ്യൂഹം. നരേഷിനെ കേസന്വേഷിക്കുന്ന സിറ്റി ക്രൈംബ്യൂറോ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ നരേഷ് പോലീസ് വലയിലില്ലെന്ന് ഡിസിബി ഇന്‍സ്‌പെക്ടര്‍ വാലന്റൈന്‍ ഡിസൂസ ശനിയാഴ്ച രാവിലെ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

നരേഷിനെ കാസര്‍കോട്ട് നിന്നാണോ കസ്റ്റഡിയിലെടുത്തതെന്ന ചോദ്യത്തിന് ഇതേകുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ഡിസൂസ വ്യക്തമാക്കി. മാര്‍ച്ച് 21നാണ് വിനായക ബാലിഗയെ പ്രഭാത സവാരിക്കിടയില്‍ വാടകകൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്യൂറോ ഇതിനകം ആറുപേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചിട്ടുണ്ട്. 

മംഗളൂരുവിലെ ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ പ്രമുഖ ക്ഷേത്രത്തില്‍ നടന്ന കോടികളുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമായാണ് വിനായകയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലനടത്താന്‍ വാടകകൊലയാളിയെ നിയോഗിച്ചത് നരേഷ് ഷേണായിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊലക്ക് ശേഷം ഒളിവില്‍ പോയ നരേഷ് മുന്‍കൂര്‍ ജാമ്യത്തിനായി കര്‍ണാടക ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 

കാസര്‍കോടും ബംഗളൂരുവിലും ഗുജറാത്തിലും നരേഷ് ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. ഇയാളെ തിരഞ്ഞ് നിരവധി തവണ ക്രൈംബ്യൂറോ സംഘം കാസര്‍കോട്ടെ ചില കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. സംഘപരിവാറിന്റെ പോഷക സംഘടനയായാണ് നമോബ്രിഗേഡ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ സംഘടന യുവബ്രിഗേഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് നരേഷ് പിടിയിലായതെന്നും കര്‍ണാടകയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ നരേഷ് ബര്‍ക്കെ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.


Keywords: karnataka-news-vinayak-baliga-murder-case-naresh-arrest

Post a Comment

0 Comments

Top Post Ad

Below Post Ad