Type Here to Get Search Results !

Bottom Ad

ഭാര്യയെ കൊന്ന കേസിലെ വിചാരണത്തടവുകാരന്‍ ചികിത്സക്കിടെ മരിച്ചു

മംഗളൂരു (www.evisionnews.in): ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ നേരിടുന്ന പ്രതി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ബെല്‍ത്തങ്ങാടി കുമേരുവിലെ അണ്ണു എന്ന ദയാനന്ദഗൗഡ (39) യാണ് മരിച്ചത്. മംഗളൂരുവിലെ ഗവ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു ദിവസം മുമ്പാണ് ജില്ലാ ജയിലില്‍ നിന്ന് ചികിത്സക്കായി ഗവ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഭാര്യ കുസുമാവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ റിമാന്റിലായത്. മെയ് ആറിനാണ് കൊല നടന്നത്. ഇരട്ടകളായ കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുസുമാവതിയെ വീട്ടിനുള്ളില്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു മാരക രോഗത്തിന് ചികിത്സയിലായിരുന്ന അണ്ണു തന്റെ രോഗം ഭാര്യക്കും മക്കളിലേക്കും പകരുമോ എന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയത്.


Keywords: Karnataka-news-manglore-bandwal-murder-case-died

Post a Comment

0 Comments

Top Post Ad

Below Post Ad