വ്യാഴാഴ്ചയാണ് പള്ളത്തടുക്ക സ്വദേശിയും അമേരിക്കയിലെ പ്രശസ്ത ആയൂര്‍വേദ ശാസ്ത്രജ്ഞനും ഡോക്ടറുമായിരുന്ന കേശവഭട്ടിന്റെ മകന്‍ കുമാരപ്രസാദിനെയും സഹപ്രവര്‍ത്തകയായ എറീക്കാ ഐറിസ് ല്യൂക്കി (41)നെയും അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വെനിന്‍സുലയിലെ ആയൂര്‍വേദ നിര്‍മ്മാണ കമ്പനിയിലെത്തിയ അജ്ഞാതര്‍ ഇരുവരെയും പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചുകൊന്ന ശേഷം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനടിയില്‍ കുഴിച്ച് മൂടുകയായിരുന്നു. മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ജൂണ്‍ 19ന് ശേഷം ഇരുവരയെും കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കേശവഭട്ടും മണിപ്പാല്‍ സ്വദേശിനിയായ ഭാര്യ ദേവകിയും മക്കളും വര്‍ഷങ്ങളായി അമേരിക്കയിലാണ്. കേശവഭട്ടിന്റെ ആയൂര്‍വേദ മരുന്നുകളുടെ ഗവേഷണത്തിന്് 60 ഏക്കര്‍ സ്ഥലം സൗജന്യമായി ലഭിച്ചിരുന്നു. ഈ സ്ഥലത്ത് സ്ഥാപിച്ച ഗവേഷണ സ്ഥാപനത്തിന്റെ ചുമതല പിതാവിന്റെ മരണത്തിനു ശേഷം മകന്‍ കുമാര പ്രസാദാണ് ഏറ്റെടുത്ത് നടത്തിയത്. ആയുര്‍വേദത്തിന്റെ പ്രചരണാര്‍ത്ഥം കുമാര പ്രസാദ് വിവിധ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും സെമിനാറുകളില്‍ ഗവേഷണ പ്രപന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കമ്പനിയുടെ വിറ്റുവരവ് കുതിച്ചുയരുകയും മറ്റുമരുന്നു നിര്‍മാണ കമ്പനികള്‍ക്കു വലിയ വെല്ലുവിളിയാകുകയും ചെയ്തിരുന്നുവത്രേ. ഇതായിരിക്കാം കുമാര പ്രസാദിന്റെ ദാരുണമായ കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് പറയപ്പെടുന്നത്. പത്തുവര്‍ഷം മുമ്പ് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കുമാരപ്രസാദും കുടുംബവും ഏറ്റവും അവസാനമായി പള്ളത്തടുക്കയില്‍ എത്തിയത്.
Keywords: Kasaragod-news-badiyadukka-native-mudered-in-america-
Post a Comment
0 Comments