Type Here to Get Search Results !

Bottom Ad

പള്ളത്തടുക്ക സ്വദേശി അമേരിക്കയില്‍ വെടിയേറ്റുമരിച്ചു

ബദിയടുക്ക (www.evisionnews.in): പള്ളത്തടുക്ക സ്വദേശി അമേരിക്കയില്‍ വെടിയേറ്റുമരിച്ചു. വനിതാ സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ബന്ധുക്കള്‍ക്ക് അറിയുന്നത്. പള്ളത്തടുക്കയിലെ കുമാര പ്രസാദാ (41)ണ് മരിച്ചത്. 

സൗത്ത് അമേരിക്കയിലെ വെനിസ്വേലയിലെ സ്വന്തം ആയുര്‍വേദമരുന്നു നിര്‍മാണ ശാലയ്ക്കു സമീപത്താണ് സംഭവം. മരുന്നു നിര്‍മാണ ശാലയ്ക്കു സമീപത്തു കുമാര പ്രസാദിനെയും വനിതാ സഹപ്രവര്‍ത്തകയെയും അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായായിരുന്നു. വെനിസ്വേല പോലീസ് അന്വേഷണം തുടങ്ങി. കൊലയുടെ കാരണം വ്യക്തമല്ല. 

അമേരിക്കയിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായ പരേതനായ ഡോ. കേശവഭട്ടിന്റെ മകനാണ് കുമാര പ്രസാദ്. അദ്ദേഹം 10വര്‍ഷം മുമ്പ് മരിച്ചിരുന്നു. ദേവകി അമ്മയാണ് മാതാവ്. സുമ, പവന്‍, അനസൂയ സഹോദരങ്ങളാണ്. സഹോദരങ്ങളും മാതാവും അമേരിക്കയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Keywords; Kasaragod-news-america-police-investigation

Post a Comment

0 Comments

Top Post Ad

Below Post Ad