Type Here to Get Search Results !

Bottom Ad

വെള്ളാപ്പള്ളിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സുരക്ഷ പിന്‍വലിച്ചു: മന്ത്രിമാര്‍ക്കും ഇനി എസ്‌കോര്‍ട്ടില്ല

തിരുവനന്തപുരം (www.evisionnews.in): മന്ത്രിമാരുടെ സുരക്ഷാ സംവിധാനങ്ങളില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടാവില്ല. സംസ്ഥാന സുരക്ഷാ അവലോകന സമിതിയുടെതാണ് തീരുമാനം. മന്ത്രിസഭയുടെ നിര്‍ദേശം കണക്കിലെടുത്താണിത്. ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നവരാണ് ജനപ്രതിനിധികളെന്നും അതിനാല്‍ തന്നെ മന്ത്രിമാര്‍ എന്ന പേരില്‍ അമിത സുരക്ഷയുടെ ആവശ്യമില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സുരക്ഷ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തന്റെ സുരക്ഷ വെട്ടി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യാതൊരു പ്രതിഷേധവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തീരുമാനം സ്വാഗതം ചെയ്യുന്നു. താന്‍ ആവശ്യപ്പെട്ടിട്ടല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പളളി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad