Type Here to Get Search Results !

Bottom Ad

മിശ്രവിവാഹം; ബാങ്ക് ജീവനക്കാരായ ദമ്പതികളുടെ പണി പോയി

ബംഗളൂരു (www.evisionnews.in): മിശ്രവിവാഹം കഴിച്ചുവെന്നതിന് ബംഗളൂരുവിലെ ബാങ്ക് ജീവനക്കാരായ ദമ്പതികളെ അധികൃതര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത് വിവാദമാകുന്നു. ചാമരാജ്‌പേട്ടിലെ ഹോട്ടല്‍ ആന്റ് ഇന്‍ഡ്സ്ട്രിയലിസ്റ്റ് കോ -ഓപ് ബാങ്കിലാണ് പുതിയവിവാദം കത്തിപ്പടരുന്നത്. കാരണം കാണിക്കാതെ ഏഴ് മാസം മുമ്പാണ് രാകേഷ് -ഉന്നതി ദമ്പതിമാരെ ബാങ്കില്‍ നിന്നും പുറത്താക്കിയത്. ഇരുവരുടേയും ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പരുങ്ങലിലായ ബാങ്ക് അധികൃതര്‍ ദമ്പതിമാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായി.

ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ഉന്നതിയും മോഗവീര ജാതിക്കാരനായ രാകേഷും കഴിഞ്ഞവര്‍ഷം നവംബറിലാണ് വിവാഹിതരായത്. ബാങ്കിലെ സെക്കന്റ് ഡിവിഷന്‍ ക്ലര്‍ക്കുമാരായിരുന്നു ഇരുവരും. രാകേഷ് കഴിഞ്ഞ ഒമ്പത് വര്‍ഷമായും ഉന്നതി മൂന്ന് വര്‍ഷമായും ബാങ്കില്‍ തൊഴിലെടുക്കുന്നു. ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

'വിവാഹത്തിന് മുമ്പ് ഒന്നര വര്‍ഷം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. പ്രണയത്തിലായി കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിവാഹക്കാര്യം ഉന്നതിയുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യം കളിതമാശയായാണ് കണ്ടത്. മകളുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ ഉന്നതിയുടെ മാതാപിതാക്കള്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. 2015 നവംബര്‍ 22നായിരുന്നു ഞങ്ങളുടെ വിവാഹം. 2015 ഡിസംബര്‍ ഒമ്പതിനാണ് വിവാഹം രജിസ്്റ്റര്‍ ചെയ്തത്. അതിനു ശേഷമാണ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് കാരണം പൊലീസ് സംരക്ഷണം വരെ തേടേണ്ടി വന്നു'-രാകേഷ് പറഞ്ഞു.

ഡിസംബര്‍ പത്ത് മുതല്‍ ഇരുവര്‍ക്കും ബാങ്കില്‍ പ്രവേശനം നിഷേധിച്ചു. ബാങ്കിന്റെ മുന്‍ ചെയര്‍മാനായിരുന്ന പുണ്ടലിക ഹലമ്പിയുടെ അനന്തരവളാണ് ഉന്നതി. ഹലമ്പി കഴിഞ്ഞ ഏപ്രിലില്‍ അന്തരിച്ചു. ബാങ്കിന്റെ യശ്ശസിന് കളങ്കമേല്‍പ്പിച്ച തങ്ങളെ ബാങ്കില്‍ പ്രവേശിപ്പിക്കില്ലെന്ന് അമ്മാവന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് ഉന്നതി പറയുന്നു. ബാങ്ക് ജോലിയില്‍ പുനപ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ജീവിത വരുമാനത്തിനായി രാകേഷ് ഇപ്പോള്‍ കാബ് ഡ്രൈവറായി പോകുകയാണ്.


Keywords: Banglore-news-bank-officers-mixed-marriage

Post a Comment

0 Comments

Top Post Ad

Below Post Ad