Type Here to Get Search Results !

Bottom Ad

റമദാനില്‍ ആക്രമണമുണ്ടായതില്‍ ലജ്ജിക്കുന്നു: മുഖ്യമന്ത്രി മെഹബൂബ മുഫ്തി


ശ്രീനഗര്‍ (www.evisionnews.in): പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവന വിവാദത്തില്‍. ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ട ധീര ജവാന്‍മാരെ സ്മരിക്കുമ്പോഴായിരുന്നു മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അരുംകൊലകളെ അംഗീകരിക്കാനാകില്ലെന്നും പുണ്യമാസത്തില്‍ ഇത്തമൊരു ആക്രമണമുണ്ടായതില്‍ മുസ്ലിം എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഭീകരവാദത്തിന് മതമില്ലെന്ന് അഭിപ്രായപ്പെട്ട മെഹബൂബ ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നുവെന്നും ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതും നിര്‍ഭാഗ്യകരമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുളള പ്രതികരിച്ചു.

ക്ഷമയും സാമാധാനവും തേടുന്ന ഈ പുണ്യമാസത്തില്‍ ഇത്തരം പ്രവൃത്തികളിലൂടെ നാം കശ്മീരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പകൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കവേ മെഹബൂബ പറഞ്ഞു. കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈനികപരിശീലന കേന്ദ്രത്തില്‍ നിന്നും മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.



Keywords: Kasaragod-news-national-conf-party

Tags

Post a Comment

0 Comments

Top Post Ad

Below Post Ad