കാസര്‍കോട് (www.evisionnews.in): എരിയാലിലെ കൂഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ ടൗണ്‍ സി.ഐ എം.പി ആസാദ് ബുധനാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
ചൗക്കി സ്വദേശിയും ബന്തിയോട് പച്ചമ്പളയില്‍ താമസക്കാരനുമായ മുഹമ്മദ് ഷരീഫ് (42), ചൗക്കി സ്വദേശികളായ കരീം അബ്ദുല്ല (25), മുജീബ് റഹ്മാന്‍ (27), അബ്ദുല്‍ മഹ്ഷൂഖ് (26), മജലിലെ ഷാനവാസ് (22), അര്‍ഷാദ്, മുഹമ്മദ് സാബിര്‍, ഇടുക്കി സ്വദേശി ഫെനിക്സ് നാറ്റോ എന്ന ജോമോന്‍ (30) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഒമ്പതും പത്തും പ്രതികള്‍ സ്ത്രീകളാണ്. തമിഴ്നാട് തിരുപ്പൂരിലെ ദില്‍സത്താ (25)ണ് ഒമ്പതാം പ്രതി. തിരുപ്പൂരിലെ സുമാ (30)ണ് പത്താം പ്രതി. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ തമിഴ്നാട്ടില്‍ വില്‍ക്കാന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
2015 സപ്തംബര്‍ ഏഴിന് ഉച്ചക്ക് ഒന്നര മണിയോടെയാണ് എരിയാലിലെ കൂഡ്ലു സഹകരണ ബാങ്കില്‍ ജീവനക്കാരെ കത്തികാട്ടി ബന്ദികളാക്കിയ ശേഷം ആഭരണവും പണവും കവര്‍ന്നത്. 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
Keywords: Kudlu-bank-coirt-order
Keywords: Kudlu-bank-coirt-order
Post a Comment
0 Comments