Type Here to Get Search Results !

Bottom Ad

ചെളിക്കുളമായി കാഞ്ഞങ്ങാട് റെയില്‍ വേസ്റ്റേഷന്‍ റോഡ്

കാഞ്ഞങ്ങാട്: (www.evisionnews.in) മഴക്കാലമായതോടെ കാഞ്ഞങ്ങാട് റെയില്‍ വേസ്റ്റേഷന്‍ റോഡ് ചെളിക്കുളമായി. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന്റെ പടിഞ്ഞാറു ഭാഗത്ത് അടുത്തിടെ റോഡിന് ഇരുവശങ്ങളിലും മണ്ണിട്ടുയര്‍ത്തിയിരുന്നു. ഇതോടെയാണ് മഴവെള്ളം കെട്ടിനിന്ന് റോഡ് ഗതാഗത യോഗ്യമല്ലാതായത്. വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാലില്ലാത്തതും വെള്ളക്കെട്ടിനു കാരണമായി. 

മഴവെള്ളം കെട്ടിനിന്നു റോഡിലേക്ക് ഒഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം റെയില്‍വേസ്റ്റേഷന്‍ റോഡിലേക്ക് ഒഴുകുന്നതായിരുന്നു പ്രശ്‌നം. എന്നാല്‍, മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയതോടെ ഇതിനു പരിഹാരമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad