Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ദുബൈ കാസര്‍കോട് മണ്ഡലം ഇനായ'16 ബ്രൗഷര്‍ പ്രകാശനം ചെയ്തു

ദുബൈ (www.evisionnews.in): റമദാനിനോടനുബന്ധിച്ച് ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യ പദ്ധതി ഇനായ '16ന്റെ ബ്രൗഷര്‍ പ്രകാശനം ദേര ഫ്‌ളോറ പാര്‍ക്ക് ഹോട്ടലില്‍ പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.ടി.യു ദേശീയ സെക്രട്ടറിയും മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററുമായ എ. അബ്ദുല്‍ റഹ്്മാന് നല്‍കി പ്രകാശനം ചെയ്തു. 

ജീവ കാരുണ്യ രംഗത്ത് കെ.എം.സി.സി നിര്‍വഹിച്ച് വരുന്ന ദൗത്യം മാതൃകാപരവും സമൂഹത്തിലെ ഇതര സംഘടനകള്‍ക്ക് അനുകരണീയവുമാണെന്ന് തങ്ങള്‍ അഭിപ്രായപെട്ടു. ബൈത്തുറഹ്മ, സി.എച്ച് സെന്റര്‍ പോലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന കെ.എം.സി.സി.യുടെ പ്രവര്‍ത്തനം ലോകോത്തര മാതൃകയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ കാരുണ്യ പദ്ധതികളൊക്കെ തന്നെ അശരണര്‍ക്ക് വലിയ താങ്ങായി മാറിയിട്ടുണ്ടെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് നല്‍കിയ ഡയാലിസിസ് പാവപെട്ടവരായ കിഡ്നി രോഗികള്‍ക്ക്് വലിയ ആശ്വാസം നല്‍കുന്ന പദ്ധതിയായിരുന്നുവെന്നും എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. 

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. 'ഇനായ'16 പദ്ധതിക്ക് കീഴില്‍ ബൈത്തുറഹ്മ, സ്‌നേഹ സാന്ത്വനം മെഡികെയര്‍, വിധവാ സുരക്ഷ സ്‌കീം, മുഅല്ലിം സമശ്വാസ പദ്ധതി തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹദിയ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കിടയില്‍ ഒരുപാട് കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രഖ്യാപിച്ച എട്ടു ബൈത്തു റഹ്മയില്‍ നാലു വീടുകള്‍ പണിപൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറിയിരുന്നു. ആദ്യത്തെ വീട് ബദിയദുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തെ വീട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മൂന്നാമത്തെ വീട് ചെങ്ങള പഞ്ചായത്തില്‍ ബഷീറലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയില്‍ യഹ്യ തളങ്കരയുമാണ് അവകാശികള്‍ക്ക് താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. അഞ്ചാമത്തെ വീട് കുമ്പഡാജെയിലും ആറാമത്തെ വീട് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തുടക്കയിലും നിര്‍മാണം ഏഴാമത്തെ വീട് കാറഡുക്ക പഞ്ചായത്തിലെ ആദൂരിലും പണി പുരോഗമിക്കുന്നു.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞി, ജില്ലാ ഉപദേശക സമിതി കണ്‍വീനര്‍ ഹനീഫ് ചെര്‍ക്കളം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷറഫ് എടനീര്‍, മണ്ഡലം ഭാരവാഹികളായ അസീസ് കമാലിയ, സിദ്ദീക്ക് ചൗക്കി, റഹ്്മാന് പടിഞ്ഞാര്‍, ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ അബ്ദുല്ല, ഷാജഹാന്‍ ഫോര്‍ട്ട് റോഡ്, പി.ഡി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.


Keywords: dubai-kasaragod-kmcc-mandalam-inaaya-bosher-reliese




Tags

Post a Comment

0 Comments

Top Post Ad

Below Post Ad