Type Here to Get Search Results !

Bottom Ad

അജ്മാന്‍ കെ.എം.സി.സി റിലീഫ് വിതരണം നടത്തി

അജ്മാന്‍ (www.evisionnews.in): അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ പഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താള്‍ക്ക് വിതരണം ചെയ്യുന്ന റമദാന്‍ റിലീഫിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഇ.എ ബക്കര്‍ നിര്‍വഹിച്ചു. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അതിര്‍ വരമ്പുകള്‍ നേര്‍ത്ത് ഇല്ലാതാവുന്നത് ഏറെ സന്തോഷത്തോടെയാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ചെറുതും വലുതുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ പ്രക്രിയക്ക് വേഗം കൂട്ടുമെന്നും കെഎംസിസിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഉദുമ പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. അജ്മാന്‍ കെ.എം.സി .സി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഉദുമ സ്വാഗതം പറഞ്ഞു. പഞ്ചായത് മുസ്ലിം ലീഗ് ജനല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, അന്‍വര്‍ അലി ദാരിമി, ജൗഹര്‍ ഉദുമ, റൗഫ് ഉദുമ, മൂലയില്‍ മൂസ, നഫീസ പാക്യാര, അഷ്‌റഫ് മുക്കുന്നോത്ത്, കരീം ഉദുമ, അജ്മാന്‍ കെ.എം. സി.സി.ജില്ലാ സെക്രട്ടറി നൗഷാദ് കട്ടക്കാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad