Type Here to Get Search Results !

Bottom Ad

ഖവാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റു മരിച്ചു

കറാച്ചി (www.evisionnews.in): പാകിസ്ഥാനിലെ ഏറ്റവും പ്രശസ്ത ഗായകരില്‍ ഒരാളായ അംജദ് സാബ്രി (45) അക്രമികളുടെ വെടിയേറ്റുമരിച്ചു. തെക്കന്‍ നഗരമായ കറാച്ചിയില്‍ തിരക്കേറിയ ലിയാഖതാബാദ് മേഖലയില്‍ വച്ചാണ് രണ്ടുപേര്‍ അദ്ദേഹത്തിന്റെ കാറിനുനേരെ വെടിയുതിര്‍ത്തത്. അഞ്ച് വെടിയുണ്ടകള്‍ സാബ്രിയുടെ ദേഹത്ത് പതിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റു. നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

'ഖവാലി' എന്ന സൂഫി ഭക്തിസംഗീതശാഖയുടെ നായകനായിരുന്നു സാബ്രി. സൂഫി വിഭാഗത്തിലെ സബരിയ ശാഖയില്‍ ഉള്‍പ്പെടുന്നതിനാലാണ് 'സാബ്രി' എന്ന പേരുവന്നത്. പാരമ്പര്യത്തിലധിഷ്ഠിതമായ സംഗീതത്തിനൊപ്പം വാണിജ്യമേഖലയിലും ഹിറ്റുകള്‍ സൃഷ്ടിച്ച അംജദ് സാബ്രി സിനിമകളിലും പാടി. കൊലപാതകത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ച ു. 

പ്രവാചകന്റെ കുടുംബാംഗങ്ങളെക്കുറിച്ച് ഒരു ഗാനത്തില്‍ പരാമര്‍ശിച്ചതിന്റെപേരില്‍ അംജദ് സാബ്രിക്കെതിരെ ദൈവനിന്ദയ്ക്ക് കഴിഞ്ഞവര്‍ഷം കേസെടുത്തിരുന്നു. ഈ സംഭവവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍, എളുപ്പം നടപ്പാക്കാവുന്നതും വലിയ പ്രകമ്പനം സൃഷ്ടിക്കാവുന്നതുമായ ലക്ഷ്യമെന്ന നിലയ്ക്കാണ് സാബ്രി വധിക്കപ്പെട്ടതെന്നാണ് കരുതുന്നത്. ഏതാനും വര്‍ഷങ്ങളായി സുന്നി തീവ്രവാദികള്‍ സൂഫികള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad