Type Here to Get Search Results !

Bottom Ad

യോഗയും നിലവിളക്കും ഒന്നായി കാണേണ്ട -കുഞ്ഞാലിക്കുട്ടി

മലപ്പുറം (www.evisionnews.in): യോഗയും നിലവിളക്ക് കൊളുത്തുന്നതും ഒന്നായി കാണേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിലവിളക്ക് കൊളുത്തരുതെന്ന് മുസ്ലിം ലീഗ് എവിടെയും പറഞ്ഞിട്ടില്ല. വ്യക്തിയുടെ വിശ്വാസം അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്നാണ് പാര്‍ട്ടി പറഞ്ഞിട്ടുളളത്. ആരെയും ഒന്നിനും നിര്‍ബന്ധിക്കേണ്ട കാര്യമില്ല എന്നാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. യോഗ ഒരു പരിശീലന മുറയാണ്. ഇതിനെ മതാതീതമായി കാണേണ്ടതാണ്. യോഗയില്‍ ഏതെങ്കിലും തരത്തിലുളള പ്രാര്‍ത്ഥന ഉള്‍പ്പെടുത്തണമെങ്കില്‍ അത് മതേതരമായിരിക്കണം. അതിനെ വര്‍ഗീയവത്കരിക്കാനുളള ഏല്ലാ ശ്രമങ്ങളെയും എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad