Type Here to Get Search Results !

Bottom Ad

കണ്ണിയത്ത് അക്കാദമി അബൂദാബി കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി

അബൂദാബി (www.evisionnews.in): കണ്ണിയത്ത് ഉസ്താദ് അക്കാദമി അബൂദാബി കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കി ലോകത്തെവിടെയും ദീനി ദഅവത്തിനുതകുന്ന തലമുറയെ വാര്‍ത്തെടുക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ജില്ലയുടെ അഭിമാനമാണെന്നും ദീനീ സംരഭമെന്ന നിലയില്‍ എല്ലാവരും അതിന്റെ വളര്‍ച്ചയ്ക്ക് ശ്രമിക്കണമെന്നും യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു.

ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അസ്ഹദി ഉദ്‌ബോധന പ്രസംഗം നടത്തി. ഖലീലു റഹ്മാന്‍ ഖാശിഫി, അഷ്‌റഫ് ബദിയടുക്ക, ഇബ്രാഹിം ബെളിഞ്ചം, അഷ്‌റഫ് പാണത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, പി.കെ അഹമ്മദ്, മുജീബ് മൊഗ്രാല്‍, അസീസ് ആറാട്ടുംകടവ്, അനസ് പൈക്ക, റിയാസ് നെക്രാജെ, ഹനീഫ് പടിഞ്ഞാര്‍ മൂല, അനീസ് മാങ്ങാട്, മുനീഫ് ബദിയടുക്ക, കമാല്‍ മല്ലം, ലത്തീഫ് കുദിങ്കില പ്രസംഗിച്ചു.


Keywords: Kasaragod-news-ifthar-meeting



Tags

Post a Comment

0 Comments

Top Post Ad

Below Post Ad