Type Here to Get Search Results !

Bottom Ad

സൗഹാര്‍ദ സംഗമമായി കുന്നില്‍ ബ്രദേഴ്‌സിന്റെ സമൂഹ നോമ്പുതുറ

മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): കുന്നില്‍ ബ്രദേഴ്‌സ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സൗഹാര്‍ദ സംഗമ വേദിയായി. കുന്നില്‍ ദേശീയ പാതയോരത്ത് സംഘടിപ്പിച്ച നോമ്പുതുറയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖരടക്കം 1500 ഓളം പേരെത്തി.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, കുഡ്‌ലു വില്ലേജ് ഓഫീസര്‍ ബി. ജയസുധ, കൃഷി ഓഫീസര്‍ നരസിംഹ ചൗല, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു ഹാജി, മേനത്ത് അബ്ദുല്ലക്കുഞ്ഞി ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ്.പി. സലാഹുദ്ദീന്‍, അസ്വ.പി.എ ഫൈസല്‍, ഉസ്മാന്‍ കല്ലങ്കൈ, സിദ്ദീഖ് ബേക്കല്‍, നാരായണന്‍ നായര്‍, മുജീബ് കളനാട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ഖാലിദ് പൊവ്വല്‍, മുത്തലിബ് ചൗക്കി, കരീം, സാബിര്‍, സുരേഷ്, രാജന്‍, നാരായണന്‍, ജഗദീഷ്, അഷ്‌റഫ് തങ്ങള്‍, എം.എ നജീബ്, കെ.ബി ഇബ്രാഹിം ഹാജി, ഇഖ്ബാല്‍ ഹാജി സംബന്ധിച്ചു, കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഹനീഫ് നിസാമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

മാഹിന്‍ കുന്നില്‍, ഷാഫി, ബി.ഐ സിദ്ദീഖ്, ആരിഫ് എടച്ചേരി, കെ.ബി ഷരീഫ്, അംസു മേനത്ത്, മുഹമ്മദ് കുന്നില്‍, പി.എച്ച് മുത്തലിബ്, ആബിദ് നുനു, ലത്തീഫ്, ഹുസൈന്‍ കൊക്കടം, ഷുക്കൂര്‍, വഹാബ്, മഷു, ഷാഹി, ആബിദ് അല്‍ അമാന്‍, സഫ്‌വാന്‍, ഷാഫി, റാഷിദ്, സിദ്ദീഖ്. നസീര്‍, കെ.ബി അഷ്‌റഫ്, ഇര്‍ഫാന്‍, ശരത്ത്, റസാഖ്, ഫൈസല്‍, ഉനൈസ് നേതൃത്വം നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad