Type Here to Get Search Results !

Bottom Ad

നുള്ളിപ്പാടിയിലും കുണ്ടാറിലും വീടുകള്‍ തകര്‍ന്നു; ഉപ്പളയില്‍ ആറുവീടുകള്‍ വെള്ളത്തില്‍

കാസര്‍കോട് (www.evisionnews.in): ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത മഴ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ നാശം വിതറി. കാസര്‍കോട് നഗരസഭ പരിധിയിലെ നുള്ളിപ്പാടി ചെന്നിക്കര കോളനിയില്‍ രണ്ടു വീടുകളും മുള്ളേരിയ കുണ്ടാറില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. ചെന്നിക്കരയിലെ ശാരദ, അമ്പാടി, കുണ്ടാറിലെ ജയേന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. ഉപ്പള ഗേറ്റിനടുത്തുള്ള ആറ് വീടുകളും വെള്ളത്തിലായി. പരിസരപ്രദേശത്തെ നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അതേസമയം വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയുള്ള കനത്ത മഴ തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.



Post a Comment

0 Comments

Top Post Ad

Below Post Ad