കാസര്‍കോട് (www.evisionnews.in): മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ നാല് കോടിയിലധികം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുദിവസത്തിനകം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി നിലവില്‍ അന്വേഷണത്തിന് ചുമതല വഹിക്കുന്ന വിദ്യാനഗര്‍ സി.ഐ പ്രമോദന്‍ കൈമാറുന്ന കേസ് ഡയറി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതോടെ അന്വേഷണം ഊര്‍ജിതമാക്കും. ഒരു കോടി രൂപയ്ക്കുമേല്‍ വരുന്ന തട്ടിപ്പു കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂലയിലെയും വിദ്യാനഗറിലെയും ശാഖകളില്‍ തട്ടിപ്പ് കണ്ടത്തിയ കേസില്‍ ഇതിനകം ആറുപേരാണ് അറസ്റ്റിലായത്. 12 പേരാണ് ഈ കേസില്‍ പ്രധാന പ്രതികളെന്നാണ് സൂചന. തട്ടിപ്പിന്റെ സൂത്രധാരനായ മാനേജര്‍ സന്തോഷും രണ്ട് അപ്രൈസര്‍മാരും കോടികളുടെയും ലക്ഷങ്ങളുടെയും വ്യാജ സ്വര്‍ണം പണയംവെച്ച രണ്ട് പേരും മുക്കുപണ്ടത്തിന് 916 ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി ജീവനക്കാരനും പിടിയിലായിട്ടുണ്ട്.
കേസില്‍ നേരിട്ട് ബന്ധമുള്ള മാനേജര്‍ക്കും അപ്രൈസര്‍ക്കും പുറമെ വ്യാജപണ്ട പണയത്തിന് ഇതിനെ പ്രേരിപ്പിച്ച മറ്റുള്ളവരേയും പ്രതികളാക്കണമെന്നകാര്യം ക്രൈംബ്രാഞ്ചായിരിക്കും തീരുമാനിക്കുക. കേസില്‍ അറിയാതെ പെട്ടുപോയവരെ ഒഴിവാക്കുകയും ബോധപൂര്‍വം മുക്കുപണ്ടം പണയപ്പെടുത്തുകയും ചെയ്ത മറ്റുള്ളവരെ പ്രതിയാക്കുകയും ചെയ്യുമെന്നാണ് സൂചന.
Keywords: Kasaragod-news-fake-loan
Post a Comment
0 Comments