Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന്

കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ പ്രാബല്യത്തില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ജൂലൈ നാലിനാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 11. നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധന 12നു നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14. വോട്ടെടുപ്പ് 28ന് രാവിലെ ഏഴു മണി മുതല്‍ അഞ്ചുവരെ നടക്കും. 29ന് രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണും. ഉദുമ പഞ്ചായത്തിലെ ഒന്നു മുതല്‍ 21 വരെ വാര്‍ഡുകളും ചെമ്മനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 19 മുതല്‍ 23 വരെ വാര്‍ഡുകള്‍, പള്ളിക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 മുതല്‍ 22 വരെ വാര്‍ഡുകള്‍ ആണ് ഉദുമ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.


Keywords: Kasaragod-news-july-dist-panchayath

Post a Comment

0 Comments

Top Post Ad

Below Post Ad