Type Here to Get Search Results !

Bottom Ad

സ്വകാര്യ ബസ് ഡ്രൈവര്‍ വിഷം കഴിച്ച് ജീവനൊടുക്കി

സീതാംഗോളി (www.evisionnews.in); സ്വകാര്യ ബസ് ഡ്രൈവര്‍ വിഷം കഴിച്ച് ജീവനൊടുക്കി. ബേള കന്നിഗദ്ദയിലെ പരേതനായ അലക്‌സ് ഡിസൂസയുടെ മകന്‍ വില്‍ഫ്രഡ് റോബര്‍ട്ട് ഡിസൂസ (48)യാണ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഒരാഴ്ച മുമ്പ് വിഷം അകത്തു ചെന്ന് അവശനിലയിലായ വില്‍ഫ്രഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

രണ്ടു വര്‍ഷം മുമ്പ് സീതാംഗോളിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് രണ്ടു പേര്‍ മരിച്ച ദുരന്തത്തെ തുടര്‍ന്നുണ്ടായ മാനസീകാഘാതത്തെ തുടര്‍ന്നാണ് അപകടത്തില്‍പെട്ട ബസിന്റെ ഡ്രൈവറായിരുന്ന വില്‍ഫ്രഡ് ജീവനൊടുക്കിയത്. ഭാര്യ: ഐറിന്‍ ക്രാസ്ത. മക്കള്‍; വിനോല്‍, വിശാല്‍. മൃതദേഹം ബേള വ്യാകുലമാതാ പള്ളിസെമിത്തേരിയില്‍ ഖബറടക്കി. 

Post a Comment

0 Comments

Top Post Ad

Below Post Ad