മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ശ്രീകാന്തിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. രവീഷ് നായകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുല്‍ക്കിയില്‍ നിന്നാണ് ശ്രീകാന്തിനെ പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 21ന് ബാലിഗ കൊലചെയ്യപ്പെട്ടശേഷം അറസ്റ്റിലായ ആറാമത്തെ ആളാണ് ശ്രീകാന്ത്. വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയതും അവര്‍ക്ക് പണം കൈമാറിയതും ശ്രീകാന്ത് ആണെന്നാണ് ആക്ഷേപം. എന്നാല്‍, കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായി പറയപ്പെടുന്ന നരേഷ് ഷേണായിയെക്കുറിച്ച് വിവരമൊന്നുമില്ല. വിനീത് പൂജാരി, നിതീഷ് ദേവാഡിഗ, ശൈലേഷ്, ശിവപ്രസാദ് എന്നിങ്ങനെ നേരത്തേ പിടിയിലായ നാല് പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍, പ്രതിയെ സഹായിച്ച കുറ്റത്തിന് പിന്നീട് പിടിയിലായ കെ.മഞ്ജുനാഥ് ഷേണായ് കോടതിയില്‍നിന്ന് ജാമ്യം നേടി. ജില്ലാ കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച നരേഷ് ഷേണായ് ഇപ്പോഴും ഒളിവിലാണ്.
Keywords: Karnataka-news-manglore-police-arrest
Post a Comment
0 Comments