Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്


കണ്ണൂര്‍ (www.evisionnews.in): സി.പി.എം കണ്ണൂര്‍ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ പി. ചന്ദ്രന്റെ വീടിന് നേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ വീടിന്റെ മുന്‍വാതില്‍ രണ്ടായി പിളര്‍ന്നു. ചന്ദ്രന്റെ ഭാര്യയും കുട്ടികളും വീടിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. ചക്കരക്കല്‍ എസ്.പി അടക്കമുള്ള പോലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ലെന്നും ഉടന്‍ കണ്ടു പിടിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

Keywords: Kannur-news-bomb-blast-cpm-leader-residence




Tags

Post a Comment

0 Comments

Top Post Ad

Below Post Ad