കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ തൂക്കമെഷീന്‍ (വെയിങ് മെഷീന്‍) 15 ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന് വന്‍ വരുമാനനഷ്ടം. വാണിജ്യനികുതി ചെക്പോസ്റ്റിലൂടെ തൂക്കം നോക്കാതെയാണ് ഇപ്പോള്‍ ചരക്കുവാഹനങ്ങള്‍ അതിരുകടക്കുന്നത്. മഞ്ചേശ്വരത്തെ ആര്‍.ടി.ഒ. ചെക്പോസ്റ്റിലെ തൂക്കമെഷീനും ഇപ്പോള്‍ തകരാറിലാണ്.
ഫലത്തില്‍ ഒരു വാഹനത്തിന്റെയും തൂക്കം ചെക്പോസ്റ്റുകളില്‍ പരിശോധിക്കുന്നില്ല. വാണിജ്യനികുതി ചെക്പോസ്റ്റിലെ തൂക്കമെഷീന്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കരാറെടുത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ പാറാഡന്‍ കമ്പനിയാണ്. ഇവരുടെ പ്രവര്‍ത്തന കാലാവധി എഗ്രിമെന്റ് പ്രകാരം കഴിഞ്ഞു. ഇപ്പോള്‍ വകുപ്പിനുവേണ്ടി താല്‍കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. അറ്റകുറ്റപ്പണി നടത്തി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് വാണിജ്യനികുതി അധികൃതരും കമ്പനി അധികൃതരും പറയുന്നത്. എന്നാല്‍ അറ്റകുറ്റപ്പണിയുടെ ടെന്‍ഡര്‍ ക്ഷണിച്ചുള്ള പുതിയ കരാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ആര്‍.ടി.ഒ ചെക്ക ്പോസ്റ്റിലെ തൂക്കമെഷീനില്‍ ചില വാഹനങ്ങളുടെ തൂക്കം പരിശോധിക്കാറുണ്ട്. എന്നാല്‍, അവിടത്തെ യന്ത്രവും തകരാറിലായിരിക്കുകയാണ്. യന്ത്രം നന്നാക്കാന്‍ അനുമതി കാത്തുനില്‍ക്കുകയാണ് ആര്‍.ടി.ഒ. അധികൃതര്‍. കര്‍ണാടക വഴി കേരളത്തിലെത്തുന്ന ചരക്കുകള്‍ തൂക്കം നോക്കാതെയാണ് എത്തുന്നത്. വാഹനത്തിലെ ആള്‍ക്കാര്‍ നല്‍കുന്ന തൂക്കവിവരം മാത്രമേ ഇപ്പോള്‍ പരിശോധിക്കുന്നുള്ളൂ. രേഖകളില്‍ ഒരളവും വാഹനത്തില്‍ അതിനേക്കാള്‍ ചരക്കും കയറ്റുന്നത് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധ്യമല്ല. അതിനാല്‍ അളവില്‍ കൃത്രിമം കാണിച്ച് ചരക്കുകള്‍ കേരളത്തിലെത്തുന്നു. നികുതിയിനത്തില്‍ ലക്ഷങ്ങളാണ് ഇതുവഴി സര്‍ക്കാറിന് നഷ്ടമാകുന്നത്.
Keywords: Kasaragod-checkpost-manjeshwer-
Post a Comment
0 Comments