Type Here to Get Search Results !

Bottom Ad

മകനോടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്രചെയ്ത പിതാവിനെതിരെ കേസ്


ബേക്കല്‍ (www.evisionnews.in): പതിനാലുകാരനായ മകനോടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്രചെയ്ത പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക്കര പെരിയ റോഡിലെ അബ്ദുല്‍ ഖാദറിനെതിരെയാണ് കേസ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച സ്‌കൂട്ടറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് വ്യപകമായി നടപടി സ്വീകരിച്ചുവരികയാണ്. കാസര്‍കോട് ടൗണ്‍ പോലീസ് പരിധിയിലും കുട്ടിഡ്രൈവര്‍ക്കാതിരെ നടപടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Father-arrested-son-scooter-drive

Post a Comment

0 Comments

Top Post Ad

Below Post Ad