മുളിയാര്‍ (www.evisionnews.in): അപകടാവസ്ഥയിലായ കോളങ്കോട് നടപ്പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി. നിലവിലുള്ള വി.സി.ബി തകര്‍ന്നതിനാല്‍ കാസര്‍കോട് വികസന പാക്കേജില്‍പെടുത്തിയ പാലത്തിന്റെയുടെയും തടയണയുടെയും പുനര്‍നിര്‍മാണം നീട്ടുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു. മഴക്കാലമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് കവുങ്ങ് കൂട്ടിക്കെട്ടിയാണ് മറുകര കടക്കുന്നത്. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ജീവന് പണയപ്പെടുത്തിയിട്ടാണ് ഇതിലൂടെയുള്ള യാത്ര തുടരുന്നത്. പ്രസിഡണ്ട് ഹനീഫ അധ്യക്ഷത വഹിച്ചു. ഹമീദ് സുലൈമാന്‍ സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷഫീല്‍ മല്ലത്ത്, എം.കെ മുഹമ്മദ് കുഞ്ഞി, എം.കെ കബീര്‍, ബദറുദ്ദീന്‍ കൊളച്ചപ്പ്, ശംസു ചാല്‍ക്കര, അബ്ബാസ് ചേരൂര്‍, കെ.സി.മജീദ്, ബഷീര്‍ തോട്ടം, അബ്ദുല്‍ റഹിമാന്‍ കോളങ്കോട്, ഖാലിദ് പോക്കര് പ്രസംഗിച്ചു.
Post a Comment
0 Comments