Type Here to Get Search Results !

Bottom Ad

നടുവൊടിക്കുന്ന ബീച്ച് റോഡിലെ ഹംപ്‌ നീക്കണം: പ്രതിഷേധവുമായി ബിജെപി

കാസര്‍കോട് (www.evisionnews.in): വാഹനയാത്രികരുടെ നടുവൊടിക്കുന്ന ഹംമ്പ് മാറ്റാത്തതില്‍ നെല്ലിക്കുന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. ഓട്ടോകാരുടെ പരാതിയെ തുടര്‍ന്ന് ബിജെപി നേതാവും നഗരസഭാംഗവുമായ കെ.പി അരുണ്‍കുമാര്‍ ഷെട്ടി എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. ഈ പ്രശ്‌നം അടുത്ത നഗരസഭാ യോഗത്തില്‍ ഉന്നയിക്കുമെന്നും ഇടതടവില്ലാതെ വാഹനമോടുന്ന ബീച്ച് റോഡില്‍ ശാസ്ത്രീയ രീതിയില്‍ റബ്ബര്‍ ഹമ്പ് സ്ഥാപിക്കണമെന്നും അരുണ്‍കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു. ലളിത കലാസദനം ശാന്താ ദുര്‍ഗാംബ റോഡ് ജംഗ്ഷനിലാണ് നടുവൊടിക്കുന്ന വിവാദ ഹമ്പ് സ്ഥാപിച്ചത്. 

ബീച്ച് റോഡ് മെക്കാഡം ചെയ്യുന്നതിന്റെ ഭാഗമായാണ് കരാറുകാരന്‍ രണ്ട് ഹമ്പുകള്‍ സ്ഥാപിച്ചത്. മെക്കാഡം റോഡായതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനായാണ് ഹമ്പ് സ്ഥാപിച്ചതെന്നാണ് അധികൃതരുടെ ന്യായം. ഇതില്‍ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയുകയും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് നശിപ്പിക്കുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ഹമ്പുകള്‍ ഉടന്‍ മാറ്റി ശാസ്ത്രീയ രീതിയിലുള്ളത് സ്ഥാപിക്കുമെന്ന് കരാറുകാരന്‍ എത്തി നാട്ടുകാരെ അറിയിച്ചെങ്കിലും മാറ്റി സ്ഥാപിച്ചിട്ടില്ല

ദിവസേന 100 ക്കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്ന റോഡിലെ ഹമ്പുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് ടൂവീലേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി എന്നിവരും ആവശ്യപ്പെട്ടിരുന്നു. ഇത് സംബസിച്ച് ഗതാഗത മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.


Keywords: Kasaragod-news-road-rubber-humb-

Post a Comment

0 Comments

Top Post Ad

Below Post Ad