Type Here to Get Search Results !

Bottom Ad

ദലിതരെ പന്നികളോട് ഉപമിച്ച ബി.ജെ.പി എംഎല്‍എ വിവാദക്കുരുക്കില്‍

മുംബൈ (www.evisionnews.in): അഴുക്കുചാലില്‍ നിന്നും ഒരു പന്നിക്കുട്ടിയെ എടുത്ത് അബ്രഹാം ലിങ്കണ്‍ വൃത്തിയാക്കിയ കഥ സൂചിപ്പിച്ചുകൊണ്ട് പ്രസംഗിച്ച ബിജെപി എംഎല്‍എ വിവാദക്കുരുക്കില്‍. ഡോംബിവിലിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ രവീന്ദ്ര ചവാനാണ് താനെയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ദലിതരെ പന്നികളോട് ഉപമിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവസിനെ പുകഴ്ത്തി സംസാരിക്കുന്നതിനിടെയാണ് രവീന്ദ്ര ചവാന്‍ വിചിത്രമായ ഈ താരതമ്യം നടത്തിയത്. ഇതേപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേവേന്ദ്ര ഫദ്നാവിസും ദലിതരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എംഎല്‍എക്കെതിരെ ദലിത് സംഘടനകള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. എം.എല്‍.എ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ചവാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പി പന്നിക്ക് പേരിടല്‍ ചടങ്ങ് സംഘടിപ്പിച്ചു. പന്നിക്ക് രവീന്ദ്ര ചവാന്‍ എന്ന് പ്രതിഷേധ സൂചകമായി പേരിടുകയും ചെയ്തു. വിവാദത്തോട് എം.എല്‍.എ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബി.ജെ.പി നേതാവ് വി.കെ സിങ് ദളിതരെ പട്ടികളോട് ഉപമിച്ചത് വിവാദമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad