Type Here to Get Search Results !

Bottom Ad

മോഷ്ടിച്ച ബൈക്ക് കാസര്‍കോട്ടേക്ക് കടത്തിയ രണ്ടുപേര്‍ പിടിയില്‍

പുത്തൂര്‍ (www.evisionnews.in): മോഷ്ടിച്ച ബൈക്ക് കാസര്‍കോട്ടേക്ക് കടത്താന്‍ ശ്രമിക്കവെ രണ്ടു യുവാക്കള്‍ പിടിയിലായി. പുത്തൂര്‍ സീമന്തടുക്കയിലെ പ്രസാദ്, മംഗളൂരു പടീലിലെ കാര്‍ത്തിക് എന്നിവരെയാണു പൂത്തൂര്‍ പോലീസ് അറസ്റ്റിലായത്. 

ജനുവരിയില്‍ മോഷ്ടിച്ച ബൈക്ക് കാസര്‍കോട്ട് വില്‍ക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ പുത്തൂര്‍ ജയിന്‍ ഭവന്‍ റോഡ് പരിസരത്തു പോലീസ് വാഹനപരിശോധന നടത്തുന്നതു കണ്ട പ്രതികള്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് ചോദ്യം ചെയ്തപ്പോഴാണു മോഷ്ടിച്ച ബൈക്ക് വില്‍ക്കാന്‍ കൊണ്ടുപോവുകയാണെന്നു വ്യക്തമായത്. ജനുവരി 10ന് കുഞ്ചാറു ക്ഷേത്രപരിസരത്തു നിന്നു മോഷണം പോയ പദനൂരിലെ ഹരിപ്രസാദ് ഷെട്ടിയുടെ ബൈക്കാണിത്.

kywords: bike-theft-youths-Arrested

Post a Comment

0 Comments

Top Post Ad

Below Post Ad