ചെറുവത്തൂര്‍ (www.evisionnews.in): പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് മുക്കുപണ്ടം തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ബാങ്കിലേക്ക് ഇടപാടുകാര്‍ ഒഴുകുന്നു. കാലിക്കടവ് ടൗണിലുള്ള ബാങ്കില്‍ തിങ്കളാഴ്ച മാത്രമായി അമ്പതിലേറെപേരാണ് പണയം തിരിച്ചെടുക്കാനെത്തിയത്. പതിമൂന്നിലധികം പേര്‍ നിക്ഷേപവും പിന്‍വലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്ക് മാനേജര്‍ ശരത്ചന്ദ്രന്‍ പലരുടെയും പേരില്‍ മുക്കുപണ്ടം വച്ച് 80.45 ലക്ഷം രൂപ തട്ടിയത് പുറംലോകമറിഞ്ഞത്. തട്ടിപ്പിന്റെ ഉറവിടം ബാങ്ക് മാനേജരാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെയെത്തി നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത്. കൂടാതെ ലോക്കറുകളില്‍ സൂക്ഷിച്ച ആഭരണങ്ങളെക്കുറിച്ചും അറിയാന്‍ ആളുകള്‍ ബാങ്കിലെത്തുന്നുണ്ട്. വര്‍ഷങ്ങളായി ഭരണസമിതി നേതൃത്വത്തില്‍ അഴിമതി തുടരുന്ന ബാങ്കിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
ബാങ്കില്‍ നിന്ന് തട്ടിയ പണം കൈമാറിയവരുടെ വിവരങ്ങള്‍ ശരത്ചന്ദ്രന്റെ ബന്ധുക്കള്‍ നേതാക്കള്‍ക്ക് നല്‍കി. 15 പേര്‍ക്ക് 30 ലക്ഷം രൂപ മാനേജര്‍ ബ്ലേഡ് പലിശക്ക് നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് കൈപ്പറ്റിയ എഴുതാത്ത മുദ്രപ്പത്രവും ചെക്കും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം വഴിവിട്ട പല ബന്ധങ്ങളും മാനേജര്‍ക്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Keywords: Kasaragod-news-police-cheruvathur-social-media
Post a Comment
0 Comments