Type Here to Get Search Results !

Bottom Ad

ബാങ്കുകളിലെ സ്വര്‍ണപണ്ടങ്ങള്‍ പരിശോധിക്കണം: മുന്‍കരുതലുമായി സി.പി.എം

കാസര്‍കോട് (www.evisionnews.in): എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ജില്ലയിലെ മുഴുവന്‍ സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍ ഇടപാടുകാര്‍ പണയപ്പെടുത്തിയ സ്വര്‍ണപണ്ടങ്ങള്‍ മുഴുവന്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സിപിഎം ജില്ലാ നേതൃത്വം ബാങ്ക് ഭരണസമിതികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പുതിയ അപ്രൈസറെ വെച്ച് പണ്ടങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. മുക്കുപണ്ട തട്ടിപ്പുകള്‍ സഹകരണ ബാങ്കുകളില്‍ ആവര്‍ത്തിക്കുന്നത് സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. 

ബാങ്ക് ഭരണ സമിതി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബാങ്കിന്റെ ദൈനംദിന ഭരണത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്നും അതില്ലാത്ത ബാങ്കുകളിലാണ് തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നതെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ നിയമനം മുതല്‍ തുടര്‍ന്നുള്ള കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യതയും സത്യസന്ധതയും അനുവര്‍ത്തിക്കണമെന്നും ബാങ്ക് ജീവനക്കാരുടെ ബാഹ്യ ഇടപെടലുകള്‍ മുന്‍കൂട്ടി കാണണമെന്നും ബാങ്കിനകത്തിരുന്ന് സമാന്തരമായി ബ്ലേഡ് കമ്പനി നടത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും സിപിഎം നിര്‍ദ്ദേശത്തിലുണ്ട്.

Keywords: Kasaragod-news-cpm-instruct-to-test-fake-gold

Post a Comment

0 Comments

Top Post Ad

Below Post Ad