Type Here to Get Search Results !

Bottom Ad

ആശുപത്രി ജീവനക്കാരനെ അക്രമിച്ച് പണംതട്ടിയതിന് കേസ്

കാസര്‍കോട് (www.evisionnews.in): വിദ്യാനഗറിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനെ അക്രമിച്ച് 15,000 രൂപ തട്ടിയെടുത്തു. ഏത്തടുത്തക്ക സ്വദേശി സതീശയെ ആക്രമിച്ചാണ് പണം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സതീശയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു. 

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന സതീശയെ നാലത്തടുക്കയില്‍വെച്ചാണ് കാറിലെത്തിയ സംഘം തടഞ്ഞു വെച്ച് അക്രമിക്കുകയും കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു.


Keywords: Kasaragod-vidyanagar-attack-bag-robbery

Post a Comment

0 Comments

Top Post Ad

Below Post Ad