Type Here to Get Search Results !

Bottom Ad

എയര്‍ഇന്ത്യക്ക് മെലിഞ്ഞ സുന്ദരികളെ മതി

ഡല്‍ഹി (www.evisionnews.in): ഭാരം കൂടിയതിന്റെ പേരില്‍ എയര്‍ഇന്ത്യ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. പലതവണ നിര്‍ദേശം നല്‍കിയിട്ടും ശരീര സൗന്ദര്യം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ട 130 ജീവനക്കാരെ പിരിച്ചുവിടാനാണ് എയര്‍ഇന്ത്യ തീരുമാനിച്ചത്. ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഭാരം കുറയ്ക്കാന്‍ കഴിയാത്തവരോടു വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാന്‍ എയര്‍ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, പിരിച്ചുവിടല്‍ ആരോഗ്യപരവും സുരക്ഷാ സംബന്ധവുമായ കാരണങ്ങളാലാണെന്നാണ് എയര്‍ഇന്ത്യ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൂടിയാണ് പിരിച്ചുവിടല്‍ എന്നും എയര്‍ഇന്ത്യ വിശദീകരിക്കുന്നു. 3500 എയര്‍ ഇന്ത്യ ജീവനക്കാരില്‍ 600 പേരും പൊണ്ണത്തടിയുള്ളവരാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കു ഭാരം കുറയ്ക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. അമിതമായി ഭാരമുള്ളവരെ പിരിച്ചു വിടാന്‍ തീരുമാനിച്ചു എങ്കിലും കൂടുതല്‍ ജീവനക്കാരെ ആവശ്യം വന്ന സാഹചര്യത്തില്‍ ചിലര്‍ക്കു ജോലിയില്‍ തുടരാന്‍ അവസരം നല്‍കിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad