മംഗളൂരു (www.evisionnews.in): സ്കൂള്‍ വാനില്‍ സ്വകാര്യ ബസിടിച്ച് എട്ടുകുട്ടികള്‍ മരിച്ചു. വാന്‍ ഡ്രൈവരും സ്കൂള്‍ ടീച്ചറും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണിപ്പാലിലെയും കുന്താപുരത്തെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ബാഡൂരില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന ഡോണ്‍ ബോസ്കോ സ്കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ ആറു പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്.
രണ്ടു കുട്ടികള്‍ സംഭവസ്ഥലത്ത് മരിച്ചു. അഞ്ചു പേര് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നുകുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിഖിത, എല്‍.കെ.ജി വിദ്യാര്‍ത്ഥി കാലിസ്റ്റ, ഒന്നാം ക്ലാസുകാരി അനന്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ മഞ്ജു, കണ്ടക്ടര്‍ ശങ്കര്‍ എന്നിവരെ ഗാംഗോലി പോലീസ് അറസ്റ്റ് ചെയ്തു. ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.
Keywords; Kasaragod-news-manglore-driver-bus
Post a Comment
0 Comments