ഉഡുപ്പി (www.evisionnews.in): സ്വകാര്യ ബസിടിച്ച് സ്‌കൂള്‍ വാനിലുണ്ടായിരുന്ന എട്ടു കുരുന്നു വിദ്യാര്‍ത്ഥികള്‍ അതിദാരുണമായി നടുറോഡില്‍ പൊലിഞ്ഞുവീണ സംഭവത്തില്‍ കുന്താപുരത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് കുന്താപുരം താലൂക്കിലെ ത്രാസിയില്‍ അപകടമുണ്ടായത്.
വാന്‍ ഡ്രൈവരും സ്‌കൂള്‍ ടീച്ചറും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മണിപ്പാലിലെയും കുന്താപുരത്തെയും ആശുപത്രികളില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്. ബാഡൂരില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ ആറു പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്.
രണ്ടു കുട്ടികള്‍ സംഭവസ്ഥലത്ത് മരിച്ചു. അഞ്ചു പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നുകുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അനന്യ, അന്‍സിത, അല്‍വിറ്റ, ക്ലാരിഷ, കലിസ്റ്റ, ഡെല്‍വിന്‍, നിഖിത, റോയിസ്റ്റണ്‍ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ അഞ്ചിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരാണ്. വാന്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെയും ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ബസ് ബൈന്തൂരില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്നു. ഗംഗോലി പോലീസാണ് കേസന്വേഷിക്കുന്നത്.
മാരുതി വാന്‍ ഓടിച്ച മാര്‍ട്ടിന്റെ ഭാര്യ 2010ലെ മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുബൈയില്‍ നിന്ന് മംഗളൂരുവിലിറങ്ങിയ വിമാനമാണ് അഗ്നിഗോളമായി നിലംപതിച്ചത്. ഇതേ വിമാനത്തില്‍ ഭാര്യക്കൊപ്പം യാത്രചെയ്യേണ്ടിയിരുന്ന ആളായിരുന്നു ചൊവ്വാഴ്ച വാഹനാപകടത്തില്‍പെട്ട മാര്‍ട്ടിനെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.
Keywords: Karnataka-news-udupi-kundapuram-Road-accident-8-dead
Post a Comment
0 Comments