കാസര്‍കോട് (www.evisionnews.in): അഴിമതി കൊണ്ട് റീ ടാറിംഗ് നടത്തിയ നഗരത്തില്‍ എംജി റോഡ് ശക്തമായ മഴക്കൊപ്പം തകര്‍ന്നു. മഴ ഇനിയും തുടര്‍ന്നാല്‍ റോഡാകെ തകര്‍ന്നു തരിപ്പണമാകും. മൂന്നു മാസം മുമ്പാണ് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ ആനബാഗ് റോഡ് വരെയും ചന്ദ്രഗിരി ജംഗ്്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്്ഷന്‍വരെയുമുള്ള 800 മീറ്ററില്‍ റീ ടാറിംഗ് നടത്തിയത്.
ചന്ദ്രഗിരി ജംഗ്ഷനിലാണ് കുഴികള്‍ ഏറെയും. മാര്‍ച്ച് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് രാത്രിയില്‍ റീ ടാറിംഗ് പ്രവൃത്തി നടത്തിയത്. രാത്രിയില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നതിനെതിരെ അന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പകല്‍ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനാണ് രാത്രിയില്‍ ടാറിംഗ് നടത്തുന്നതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. നിര്‍മാണത്തിലെ അപാകത അന്നുതന്നെ ചൂണ്ടിക്കാട്ടി മരാമത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്താതെ പ്രവൃത്തിയുടെ മേല്‍നോട്ടം കരാറുകാരന് തന്നെ വിട്ടുകൊടുക്കുകയായിരുന്നു.
800 മീറ്റര്‍ നീളത്തില്‍ ടാര്‍ ചെയ്യുന്നതിനായി 25 ലക്ഷം രൂപയാണ് അനുവദിച്ചത്. പഴയ ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി മുന്‍വശം, ബദരിയ ഹോട്ടല്‍, ചന്ദ്രഗിരി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ടാര്‍ ചെയ്തിരുന്നത്. എന്നാല്‍ റീ ടാറിംഗ് നടത്തിയാല്‍ മിനിമം മൂന്നു വര്‍ഷമെങ്കിലും തകരാതെ നില്‍ക്കണമെന്നാണ് വ്യവസ്ഥ. അതിനകം തകര്‍ന്നാല്‍ കരാറുകാരന്‍ വീണ്ടും പ്രവൃത്തിചെയ്യണമെന്നും വ്യവസ്ഥയിലുണ്ട്.
Keywords: Kasaragod-news-mg-road-retaring-
Post a Comment
0 Comments