Type Here to Get Search Results !

Bottom Ad

253 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ പുടവയുമായി യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.in): 253 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ പുടവയുമായി മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന നിര്‍ധനരായ പതിനൊന്നോളം അംഗങ്ങള്‍ക്കാണ് പെരുന്നാള്‍ വസ്ത്രം നല്‍കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കാരുണ്യപ്രവര്‍ത്തനം എത്തണമെന്നാണ് യൂത്ത് ലീഗിന്റെ ലക്ഷ്യം. യുവാക്കള്‍ കൂടുതല്‍ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ക്കും പ്രചോദനമാകട്ടെയെന്ന് യൂത്ത് ലീഗ് മംഗല്‍പാടി പഞ്ചായത്ത് നേതാക്കളായ പ്രസിഡണ്ട് സിദ്ദിഖ് പത്വാടി, സെക്രട്ടറി മജീദ് പച്ചമ്പള, ട്രെസ്റ്റര്‍ ബഷീര്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad