കാസര്‍കോട്: (www.evisionnews.in) ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം ആക്രമിച്ചു. മംഗളൂരു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയും സിംപ്‌കോയ്ക്ക് സമീപത്ത് താമസക്കാരനുമായ സഫ്രാസിനേയാണ് (20) ആക്രമിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ്‌നെ സംഭവം. മര്‍ദ്ദനമേറ്റ സഫ്രാസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെല്ലിക്കുന്ന് ബീച്ച് പള്ളിക്ക് മുന്‍വശത്തെ ഇറച്ചിേക്കാഴി കടയില്‍ കോഴി വാങ്ങാനെത്തിയപ്പോള്‍ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു വെന്ന് സഫ്രാസ് പറഞ്ഞു. വിവരമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ആക്രമികളെ കണ്ടെത്താനായില്ല.
Keywords: Nellikunu-student-Attacked-Gang
Post a Comment
0 Comments