മംഗളൂരു: (www.evisionnews.in) വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊലയുടെ സൂത്രധാരനുമായ നമോ ബ്രിഗേഡ് തലവന്‍ നരേഷ് ഷേണായിയെ അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രശേഖര്‍ ഞായറാഴ്ച വൈകീട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. മംഗളൂകുവിലെ ഹെജമാടിയില്‍ വെച്ചാണ് അറസ്റ്റെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല നടത്തിയതിന്റെ സുപ്രധാന തെള്ിവുകള്‍ നരേഷ് നശിപ്പിച്ചതായും കമ്മീഷണര്‍ പറഞ്ഞു.
മാര്‍ച്ച് 21 നാണ് വിനായക ബാലിഗയെ മംഗളൂരു നഗരത്തില്‍ വധിക്കപ്പെട്ടത്. നഗരത്തിലെ പ്രമുഖ ക്ഷേത്രത്തില്‍ നടന്ന കോടികളുടെ വെട്ടിപ്പിനെതിരെ കോടതിയെ സമീപിച്ചതിനാണ് വിനായകയെ വാടക കൊലയാളികളെ വിട്ട് വധിച്ചത് .കേസില്‍ വിനീത് പൂജാരി നിഷിത് ദേവാഡിഗ, ശിവപ്രസാദ് എന്ന ശിവ, ശൈലേഷ് എന്ന ശൈലു, മഞ്ജുനാഥ ഷേണായി എന്നിവര്‍ നേരത്തെ അറസ്റ്റിലായി റിമാന്റിലാണ്. കഴിഞ്ഞ മൂന്നു ദിവസമായി നരേഷ് ഷേണായി കേസന്വേഷിച്ച സിറ്റി ക്രൈംബ്രാഞ്ചിന്റെ വലയിലുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നരേഷിന്റെ അറസ്റ്റ് വിവരം കമ്മീഷണര്‍ ഇന്നറിയിച്ചത്. കൊലയക്ക് ശേഷം ഒളിവില്‍ പോയ നരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കര്‍ണ്ണാടക ഹൈക്കോടതി വരെ എത്തിയെങ്കിലും ഈ അപേക്ഷകള്‍ തള്ളുകയായിരുന്നു.
keywords: Baliga-murder-case-arrest-Naresh-shenai-Manglore
Post a Comment
0 Comments