Type Here to Get Search Results !

Bottom Ad

മുട്ടത്തൊടിയില്‍ മുക്കുപണ്ടം, മുന്നാട് ഗ്രാമീണ്‍ ബാങ്കില്‍ എ.ടി.എം തട്ടിപ്പ് ;അറ്റണ്ടര്‍ക്കെതിരെ കേസ്

കാസര്‍കോട് :(www.evisionnews.in) കേരള ഗ്രാമീണ്‍ ബാങ്ക് മുന്നാട് ശാഖയിലെ ജീവനക്കാരി ഇടപാടുകാരന്റെ എടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടിയ കേസ് ഒതുക്കാന്‍ ശ്രമം. തട്ടിയ പണം ബാങ്കിലടച്ച് കേസില്‍നിന്ന് തടിയൂരാനാണ് ശ്രമം. ബാങ്കിലെ അറ്റന്‍ഡര്‍ മഞ്ജുഷ രാജനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. ഇടപാടുകാര്‍ക്ക് കൊടുക്കേണ്ട എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് നാല് പേരുടെ അക്കൌണ്ടില്‍നിന്ന് 1,61,000 രൂപ തട്ടിയത്. തട്ടിപ്പ് നടന്ന് നാട്ടില്‍ പാട്ടായി ഗത്യന്തരമില്ലാതെ വൈകിയാണ് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയത്. 
ബാങ്കില്‍നിന്ന് പുതുതായി നല്‍കുന്ന എടിഎം കാര്‍ഡുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ക്ക് രജിസ്റ്റര്‍ പോസ്റ്റായി അയക്കാന്‍ നല്‍കുന്ന എടിഎം കാര്‍ഡ് താമസിപ്പിച്ച് പിന്‍നമ്പര്‍ പൊട്ടിച്ച് നോക്കിയാണ് പണം തട്ടിയത്. ദുബായിലുള്ള ഇടപാടുകാരന്റെ അക്കൌണ്ടില്‍നിന്ന് അര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ടാതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജീവനക്കാരി കുടുങ്ങിയത്. തുടര്‍ന്ന് കൂടുതല്‍ പേരുടെ അക്കൌണ്ടില്‍നിന്നും പണം തട്ടിയതായി വ്യക്തമായി. ഇതിനിടെ തട്ടിയെടുത്ത പണം തിരിച്ചടച്ച് കേസൊതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ബാങ്കില്‍ മുമ്പും ചില ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നാല്‍ ഇതൊക്കെയും പുറത്താകുമെന്ന ഭയമാണ് അധികൃതര്‍ക്ക്. ജീവനക്കാരുടെ അറിവോടെയാണ് തട്ടിപ്പെന്നും ബാങ്കിന്റെ സല്‍പേരിന് കോട്ടമാകുമെന്ന് ഭയപ്പെട്ടാണ് മുമ്പും തട്ടിപ്പ് ഒതുക്കിയതെന്നുമാണ് ആക്ഷേപം.

Post a Comment

0 Comments

Top Post Ad

Below Post Ad