ഉദുമ (www.evisionnews.in) : അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ് ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.മംഗലാപുരത്തെ കാമ്പസുകളില്‍ വര്‍ഷങ്ങളായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നിരന്തരം റാഗിങ്ങിന് ഇരയാക്കുന്നു. ട്രെയിന്‍ യാത്ര പോലും സുരക്ഷിതമല്ല. ട്രെയിനുകളില്‍ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണമെന്നും ആവശ്യപ്പെട്ടു.
ഉദുമാ മണ്ഡലം കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ല സെക്രട്ടറി കെ.ഇ ബക്കര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് ഖാദര്‍ ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജന.സെക്രട്ടറി ഉസാം പള്ളങ്കോട് എന്നിവര്‍ സംഘടനാ കാര്യങ്ങള്‍ വിശദികരിച്ചു.എം.എസ്.എഫ് ഉദുമ മണ്ഡലം ജന.സെക്രട്ടറി ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി,യൂത്ത് ലീഗ് ജില്ല ട്രഷറര്‍ കെ.ബി.എം ഷരീഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി ഡി കബീര്‍,ജന. സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് സി.ഐ.എ ഹമീദ്,യൂത്ത് ലീഗ് പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷനവാസ്, യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി റൗഫ് ഉദുമ, സലാം മാസ്തിഗുണ്ട, ഷഹീന്‍ കുണിയ, അഷ്‌റഫ് ബോവിക്കാനം, സുല്‍ത്താന്‍ ഒരവങ്കര, ഇര്‍ഷാദ് മുക്കുന്നോത്ത്, ഷഫീഖ് ആലൂര്‍,സവാദ് ദേലംപാടി, സലീം കല്ലടകുറ്റി,നജീബ് പൂച്ചക്കാട്, മിദ്‌ലാജ് പളളിക്കര എന്നിവര്‍ പ്രസംഗിച്ചു.'വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക' എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയത്തില്‍ എം.എ നജീബ്, ടി.കെ ഹസീബ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. മണ്ഡലം ട്രഷറര്‍ നവാസ് ചെമ്പിരിക്ക നന്ദി പറഞ്ഞു.
keywords: Msf-Uduma-mandalam-Convention-iftaar-meet
Post a Comment
0 Comments