കാസര്‍കോട്.(www.evisionnews.in) കഴിഞ്ഞ ദിവസം കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ നവീകരിച്ച ചെരുപ്പ്കടയുടെ ഉദ്ഘാടനത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയത് ഞങ്ങളുടെ ക്ഷണപ്രകാരമെന്ന് സ്ഥാപനത്തിന്റെ പുതിയ മാനേജിംഗ് പാട്ണറായ മെട്രോഗ്രൂപ്പ് എം.ഡി പി.പി സാജുദ്ധീന് ഇ-വിഷന്‍ ന്യൂസിനെ അറിയിച്ചു.
ഈ സ്ഥാപനത്തിന്റെ മുന്‍ ഉടമസ്ഥന് മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ കഴിഞ്ഞ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന ആരോപണം പ്രാദേശിക ലീഗ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.തങ്ങള്‍ ഈ സ്ഥാപനം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദവുമുണ്ടായിരുന്നു. ഈ സ്ഥാപനം തളിപ്പറമ്പിലുളള പ്രമുഖ ഷൂ-ചെരുപ്പ് മൊത്ത കച്ചവടക്കാരായ മൊട്രോഗ്രൂപ്പാണ് പുതുതായി ഏറ്റെടുത്ത കാര്യം പ്രാദേശിക ലീഗ് നേതാക്കള്‍ അറിഞ്ഞിരുന്നില്ല.
kകേരളത്തില്‍ നിരവധി ബ്രാഞ്ചുകളുള്ള ഇവരുടെ സ്ഥാപനങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് പാണക്കാട് തങ്ങന്മരായിരുന്നു. ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം മുനവ്വറലി ശിഹാബ് തങ്ങളാണ് ഇവരുടെ സ്ഥാപനങ്ങല്‍ ഉദ്ഘാടനം ചെയ്യാറുള്ളത്.കാസര്‍കോട്ടെ പ്രാദേശിക പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റംസാന് മാസത്തില്‍ മറ്റുപരിപാടികള്‍ക്ക് പോവാതിരുന്ന തങ്ങള്‍ കാസര്‍കോട്ടെ ഞങ്ങളുടെ സ്ഥാപന ഉദ്ഘാടനത്തിനെത്തിയതെന്നും സാജുദ്ധീന് പറഞ്ഞു
Post a Comment
0 Comments