മുള്ളേരിയ : (www.evisionnews.in) ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് അവാര്‍ഡും മുള്ളേരിയ ഗവ. സ്‌കൂളിന് . ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍, വളണ്ടിയര്‍, യൂണിറ്റ് വിഭാങ്ങളിലാണ് സ്‌കൂള്‍ നേട്ടം കരസ്ഥമാക്കിയത്.
പുണ്ടൂര്‍ ഷാഹുല്‍ ഹമീദിനാണ് സംസ്ഥാനത്ത് ഏറ്റവും നല്ല സമൂഹ്യസേവനത്തിനുള്ള അംഗീകാരം ലഭിച്ചത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനി എ എസ് സൂര്യ മികച്ച സംസ്ഥാന തല വളണ്ടിയറായി. കാറഡുക്ക 13ാം മൈലിലെ സുഭാഷിന്റേയും സുനിതയുടേയും മകളാണ് സൂര്യ. വാണിനഗര്‍ പുഴയ്ക്ക് ചെക്ക് ഡാം, ചരിത്രസ്മാരകകങ്ങളുടെ സംരംക്ഷണം, പ്‌ളാസ്റ്റിക് വിമുക്തനാട്, കാവുകളെ കുറിച്ചുള്ള പഠനം തുടങ്ങിയ നൂറുകണക്കിന് വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ഷാഹൂല്‍ഹമീദിന്റെ നേതൃത്വത്തില്‍ നടന്നത്. ബെള്ളൂരില്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണത്തിലും വളണ്ടിയര്‍മാര്‍ സജീവമാണ്. പയസ്വിനിയുടെ തീരത്ത് മൂന്നു കിലോമീറ്റര്‍ നീളത്തില്‍ മുളത്തൈ നട്ടു. കാവിനെ കുറിച്ചുളള ഡോക്യുമെന്ററിക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മുള്ളേരിയ സിഐ ഓഫീസ് സമീപത്ത് ഒന്നര ഏക്കര്‍ പാറപ്രദേശം വനമാക്കി മാറ്റാനും എന്‍എസ്എസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നുണ്ട്.
എന്‍മകജെ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ശൌചാലയം നിര്‍മിച്ച് കൊടുത്തിരുന്നു. കാറഡുക്കയില്‍ ഊര്‍ജസംരംക്ഷണ പ്രവര്‍ത്തനത്തിന് പ്രത്യേക അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പലതരം ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. അംഗീകാരങ്ങള്‍ തേടിയെത്തുമ്പോഴും എളിമയുടെ മുഖവുമായി മഴവെള്ള സംരംക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുകയാണ് ഷാഹുല്‍ ഹമീദ്. ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് 2011-12, 2012-13 വര്‍ഷങ്ങളിലെ ജില്ലാതലത്തില്‍ മികച്ച പ്രോഗ്രാം ഓഫീസറായി ഷാഹുല്‍ ഹമീദിനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം ലഭിച്ചു.
keywords: Nss-Award-Mulleria-school
Post a Comment
0 Comments