കാസര്‍കോട്: (www.evisionnews.in) നെല്ലിക്കുന്ന് -ബങ്കരക്കുന്ന് റോഡ് നവീകരണ പ്രവര്‍ത്തിയില്‍ കൃത്രിമം ഉണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. വിജിലന്‍സ് സി.ഐ എ.അനില്‍ കുമാറാണ് പരാതി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സി.ഐ യും സംഘവും വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സിന്റെ എഞ്ചിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. റീ ടാറിംഗില്‍ സര്‍വത്ര തട്ടിപ്പാണെന്ന് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ റോഡാണ് ഇത്. റോഡ് നഗരസഭയുടേതാണെങ്കിലും എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം ചെലവിട്ടാണ് റീടാറിംഗ് നടത്തിയത്. ഒരൊറ്റ മഴയ്ക്ക് തന്നെ റോഡിന്റെ ഗതി ശോചനീയമായെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയിലെ 34ാം വാര്‍ഡില്‍പെടുന്ന ഈ റോഡില്‍ നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ നഗരസഭാംഗം കൊപ്പല്‍ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. റീടാറിംഗില്‍ അപാകത ഉണ്ടായിട്ടുണ്ടെന്ന് ആരോപണം നിഷേധിക്കാനാവില്ലെന്ന് എംഎല്‍എ എന്‍.എ നെല്ലിക്കുന്നും വ്യക്തമാക്കിയിട്ടുണ്ട്.
keywords: Nelllikunn-Bangaramkod-Road-Retaring-Vigilence
Post a Comment
0 Comments