Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് ദിക്ര്‍ മജ്‌ലിസും ദുആ സംഗമവും 30ന്


പുത്തിഗെ:(www.evisionnews.in) സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ദുആ സംഗമവും ജൂണ്‍ 30ന് വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി നേതൃത്വം നല്‍കും.ദിക്ര്‍-ദുആ സദസ്സിന് അല്‍ ഹാഫിള് സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള,  ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുരഹ്മാന്‍ അഹ്‌സനി, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ എം.അന്തുഞ്ഞി മൊഗര്‍, ഹാജി അമീര്‍ അലി ചൂരി തുടങ്ങിയവര്‍ സംബന്ധിക്കും.


keywords: Muhimath-puthige-news


Post a Comment

0 Comments

Top Post Ad

Below Post Ad