Type Here to Get Search Results !

Bottom Ad

മെട്രോ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി

കാസര്‍കോട് (www.evisionnews.in) : എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി  വര്‍ഷങ്ങളായി നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജിക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി കെ പി അബ്ദുസലാം മൗലവി നല്‍കി .ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അദ്ധ്യക്ഷത വഹിച്ചു. താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.  സമസ്ത മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍,ചെര്‍ക്കളം അബ്ദുല്ല, എസ് കെഹംസ ഹാജി, കുളിക്കാട് കുഞ്ഞബ്ദുല്ല ഹാജി , എസ് കെ.എസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം  ,ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം , സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഹാജി ചൂരി ,മൂസഹാജി ചേരൂര്‍,എസ് പി സലാഹുദ്ധീന്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു ദാവൂദ് ഹാജി ചിത്താരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍,അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, കുഞ്ഞഹമ്മദ് ബഹ്‌റൈന്‍,സലാം ഫൈസി പേരാല്‍, ശറഫുദ്ധീന്‍ കുണിയ, കെ.എം സൈനുദ്ധീന്‍ ഹാജി കൊ ല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, ശരീഫ് നിസാമി മു ഗു, ഹമീദ് കുണിയ,മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മവ്വല്‍, റൗഫ് ഉദുമ, റൗഫ് അറന്തോട്, സലാം മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു
സാമുഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അദ്ധേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് 2016 വര്‍ഷത്തെ അവാര്‍ഡിന് അദ്ധേഹം അര്‍ഹനായത് 1955 ല്‍ ജനിച്ച് 62 വയസ്സ് പൂര്‍ത്തിയാകുന്ന അദ്ധേഹം ജീവിതത്തില്‍ മുക്കാല്‍ ഭാഗവും പൊതുസേവനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, ഇന്ത്യക്ക് പുറമെ ഗള്‍ഫ് ,മലേഷ്യ, സിംഗപ്പൂര്‍, തായലാന്റ്, ഹോങ്കോങ്ങ് ,തുടങ്ങിയ രാജ്യങ്ങളില്‍ അദ്ധേഹത്തിന്റെ സേവനം എത്തിയിട്ടുണ്ട്, ഡല്‍ഹി സൗത്ത് ഇന്ത്യന്‍ അസോസിയേഷന്‍ സാംസ്‌കാരിക വേദിയുടെ അവാര്‍ഡ് കേന്ദ്ര മന്ത്രി മല്ലികാര്‍ജുന കാര്‍ഗ നല്‍കിയിട്ടുണ്ട്, ഗവര്‍ണര്‍ ശ്രി ശങ്കരനാരായണില്‍ നിന്ന് പ്രവാസി ലീഗ് സംസ്ഥാന അവാര്‍ഡ് ' 2007 ല്‍ കാരുണ്യദര്‍ശന അവാര്‍ഡ് ,പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ക്ക് പുറമെ, നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ അദ്ധേഹത്തെ തേടിയെത്തിട്ടുണ്ട്, നിലവില്‍ സുപ്രഭാതം, ചന്ദ്രിക, ദര്‍ശന ടിവി, സുന്നി അഫ്ക്കാര്‍ എന്നിവയുടെ ഡയറക്ടറാണ്, എസ് വൈ എസ് ,മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, ന്യൂനപക്ഷ സമിതി സംസ്ഥാന ട്രഷറര്‍ ,കാഞ്ഞങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് 15 വര്‍ഷത്തോളമായി പ്രസിഡണ്ടാണ്,, എസ് വൈ എസ് ,എസ് എം എഫ് ജില്ലാ ട്രഷറര്‍, ചിത്താരി ജമാഅത്തിന്റെ 25 വര്‍ഷമായി പ്രസിഡന്റ് പദവി വഹിച്ച് വരുന്നു, മലപ്പുറം കൂരിയാട് നടന്ന സമസ്ത 85ാം വാര്‍ഷികം, ആലപ്പുഴയില്‍ നടന്ന സമസ്ത തെണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad