കാഞ്ഞങ്ങാട്: (www.evisionnews.in) മുതിര്‍ന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരനെ ജൂലൈ 10ന് ഞായറാഴ്ച കാഞ്ഞങ്ങാട് പൗരാവലി ആദരിക്കും. സംഘാടകസമിതി യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി.പത്തിന് വൈകിട്ട് നാല് മണിക്ക് പുതിയകോട്ട ടൗണ്‍ഹാളില്‍ നടത്തുന്ന സമാദരം സമ്മേളനം കേന്ദ്രമന്ത്രി ടി.വി സദാനന്ദ ഗൗഢ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പൗരാവലിയുടെ ഉപഹാരം മടിക്കൈ കമ്മാരന് സമര്‍പ്പിച്ച് പൊന്നാട അണിയിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ പയ്യന്നൂര്‍ പവിത്ര മോതിരം കമ്മാരനെ അണിയിക്കും. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ മംഗളപത്രം സമര്‍പ്പിക്കും. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍യോഗം ആസൂത്രണം ചെയ്തു.
സംഘാടക സമിതി യോഗത്തില്‍ അഡ്വ സികെശ്രീധരന്‍ അദ്ധ്യക്ഷനായി. എ.കെ.നാരായണന്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, ബങ്കളം പികുഞ്ഞിക്കൃഷ്ണന്‍,സുകുമാരന്‍ പെരിയച്ചൂര്‍, പി ദാമോദരപണിക്കര്‍, എസ്‌കെ കുട്ടന്‍, എം.ബല്‍രാജ്, ബി സുകുമാരന്‍, ടി കെ നാരായണന്‍, എച്ച് ഗോകുല്‍ദാസ് കമ്മത്ത്, ഇ കൃഷ്ണന്‍, കൊവ്വല്‍ ദാമോദരന്‍, എ.ദാമോദരന്‍, വി കമ്മാരന്‍, അംബുജാക്ഷന്‍ ആലാമിപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എവിരാമകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ ടിമുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
keywords: Madikkai-Kammaran-kanhangad-
Post a Comment
0 Comments