Type Here to Get Search Results !

Bottom Ad

മലബാറി സ്‌പെഷ്യല്‍ ഓമനപ്പത്തിരി



 (www.evisionnews.in) ഇന്നത്തെ സ്‌പെഷ്യല്‍ മലബാര്‍ മേഖലയില്‍ മാത്രം കണ്ടു വരുന്ന ഓമനപ്പത്തിരിയാണ്. എങ്ങനെ ഓമനപ്പത്തിരി തയ്യാറാക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാചകത്തില്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ നല്ലൊരു വിഭവമാണ് ഓമനപ്പത്തിരി. 

ആവശ്യമുള്ള സാധനങ്ങള്‍; മൈദ 1 കപ്പ്, മുട്ട ഒരെണ്ണം. ഉപ്പ് ആവശ്യത്തിന്. പത്തിരിയുടെ അകത്ത് നിറയ്ക്കാന്‍ ഉള്ളി പൊടിയായി അരിഞ്ഞത് 1 കപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് കാല്‍ ടീസ്പൂണ്‍, മുട്ട 2 എണ്ണം, പച്ചമുളക് 2 എണ്ണം, തക്കാളി ഒന്ന്  ചെറുതായി അരിഞ്ഞത്, മുളക് പൊടി അരടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, ഗറം മസാല കാല് ടീസ്പൂണ്‍, വെളിച്ചെണ്ണ 3 ടീസ്പൂണ്‍,  വെള്ളം ഒരുകപ്പ്.
 തയ്യാറാക്കുന്ന വിധം: മൈദയും മുട്ടയും അല്‍പം ഉപ്പും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. മൈദ കട്ടകെട്ടാതെ  യോജിപ്പിക്കുക. ദോശമാവിന്റെ പരുവത്തില്‍ ആക്കിയ ശേഷം മാറ്റി വെയ്ക്കുക. അതിനു ശേഷം ഫ്രൈയിംഗ് പാനില്‍ ഒഴിച്ച് വട്ടത്തില്‍ കറക്കി പത്തിരി പരുവത്തില്‍ പാചകം ചെയ്യുക. അതിനു ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പൊടിയായി അരിഞ്ഞു വെച്ചിരിയ്ക്കുന്ന ഉള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ഇട്ട് വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി അരിഞ്ഞത്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ വഴറ്റുക. തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഈ കൂട്ട് ആദ്യം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പത്തിരിയുടെ ഉള്ളില്‍ നിറയ്ക്കുക. സ്വാദിഷ്ടമായ ഓമനപ്പത്തിരി റെഡി. നോമ്പുതുറ സ്‌പെഷ്യലാക്കാന്‍ സ്‌പെഷ്യല്‍ ഓമനപ്പത്തിരി തയ്യാര്‍.

Keywords: Ramdan-Special-Recipe

Post a Comment

0 Comments

Top Post Ad

Below Post Ad