Type Here to Get Search Results !

Bottom Ad

പ്രാര്‍ത്ഥനയെ വര്‍ഗ്ഗീയമായി കാണുന്നത് ആരോഗ്യമന്ത്രിക്ക് വിവരമില്ലാത്തത് കൊണ്ട് ; മഹിളാ ഐക്യ വേദി.

കാസര്‍കോട്:(www.evisionnews.in) അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗയുടെ പ്രാരംഭത്തില്‍ മനസ്സിന്റെ ഏകാഗ്രതയ്ക്കു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയെ  വര്‍ഗ്ഗീയതയായി കണ്ട് അസഹിഷ്ണുത പ്രകടിപ്പിച്ച ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അവരുടെ അറിവില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് മഹിളാ ഐക്യവേദി പറഞ്ഞു. യോാഗാചാര്യന്‍ പതഞ്ചലി മഹര്‍ഷിയെ അനുസ്മരിച്ചു കൊണ്ട് ഐക്യത്തിന്റെ സന്ദേശം ഹൃദയത്തിലേക്ക് പകരുന്ന സംസ്‌കൃതത്തിലുള്ള പ്രാര്‍ത്ഥന ഒരു മതത്തിന്റെ ഭാഗമാണെന്ന ചിന്തയാണ് കേരളത്തിലെ ആരോഗ്യമന്ത്രിയെ കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചറും, സെക്രട്ടറി ഓമന മുരളിയും പ്രസ്ഥാവനയില്‍ പറഞ്ഞു. 
ഹിന്ദുത്വം ഭാരത്തിന്റെ ദേശീയതയാണ്. ഇവിടുത്തെ ഹിന്ദുവും, മുസ്ലിംമും, ക്രിസ്ത്യാനിയും, പാവ്‌സിയും മതമില്ലാത്ത മന്ത്രിയെ പോലുള്ളവരും ഈ ഭാരത മാതാവിന്റെ മടിത്തട്ടിലാണ് ജനിച്ചത്. ഇവിടുത്തെ ഋഷീശ്വരന്‍മാരാണ് യോഗയും, ആയുര്‍വേദവുമൊക്കെ ലോകത്തിന് സമര്‍പ്പിച്ചത്. ലോകം മുഴുവന്‍ അവരുടെ പ്രാര്‍ത്ഥനകള്‍ പാടുകയും പഠിപ്പിച്ചു തന്ന നന്മയുടെ പാഠങ്ങള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള പ്രസ്ഥാവനകളുമായി വരുന്ന മന്ത്രിയെ പോലെയുള്ളവര്‍ ആ സ്ഥാനത്തിന് തന്നെ അപമാനമാണ്.സംസ്‌കൃതമെന്ന് കേള്‍ക്കുമ്പോള്‍ അത് ഹിന്ദുവിന്റെതാണെന്ന ചിന്ത അറിവില്ലായ്മയില്‍ നിന്നുമുണ്ടായതാണ്. ഭാഷകളുടെ മാതാവായ സംസ്‌കൃതവും മതങ്ങളുടെ മാതാവായ ഹിന്ദുത്വവും ഭാരതത്തിന് സ്വന്തമാണ്. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി മന്ത്രിയായ കെ.കെ.ശൈലജയില്‍ നിന്ന് ഇതിലധികം പ്രതീക്ഷിക്കേണ്ടതില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകളോടും മന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കുമുള്ള നിലപാടുകള്‍ ഇതാണോയെന്നറിയാന്‍ മഹിളാ ഐക്യവേദിക്ക് ആഗ്രഹമുണ്ടെന്ന് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

keywords: Mahila-aikya-vedi-



Post a Comment

0 Comments

Top Post Ad

Below Post Ad